അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണിദില്ലി: അതിരപ്പള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സി.പി.ഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്‍റെ അഭിപ്രായം. വൈദ്യുതി മന്ത്രിയെന്ന നിലയില്‍ തന്‍റെ അഭിപ്രായവും പാര്‍ട്ടിയുടെ അഭിപ്രായവും അതു തന്നെയാണ്. ഇത് സംബന്ധിച്ച്‌ യോജിച്ച തീരുമാനം എടുക്കുമെന്നും മണി പറഞ്ഞു. ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. അതോടൊപ്പം നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന കര്‍ഷകരുടെ ഒരുപാട് പ്രശ്നങ്ങളുമുണ്ട്. ഇവയ്ക്കെല്ലം പരിഹാരം കാണണം. ഇക്കാര്യങ്ങളാണ് വരും ദിവസങ്ങളില്‍ അവിടെച്ചെന്ന് പരിശോധിക്കാന്‍ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലന്നും അവിടച്ചെന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Post A Comment: