അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന്​ സാമ്പത്തിക സഹായം ആവശ്യമാണ്


ദില്ലി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരണമെന്ന്​ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനോട്​ ആശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. മത്​സ്യത്തൊളിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതില്‍ ആശങ്കയുണ്ട്​. നേവിയുടെ തിരച്ചില്‍ കാര്യക്ഷമമാക്കണം. നിലവിലെ സ്​ഥിതി കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ അറിയിക്കും. ഇൗ അടിയന്തര സാഹചര്യം നേരിടാന്‍ കേരളത്തിന്​ സാമ്പത്തിക സഹായം ആവശ്യമാണ്​. കേന്ദ്രം അതിന്​ തയാറാകണം. കേരളത്തിന്​ പ്രത്യേക പാക്കേജ്​ എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്കു ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്​ പറഞ്ഞു. ​വൈകീട്ട്​ അഞ്ചരക്കാണ്​ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങുമായി കുടിക്കാഴ്​ച നടത്തുന്നത്​.

Post A Comment: