സിപിഐയിലെ ഷീല വിജയകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

തൃശൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ മേരി തോമസിനെ തിരഞ്ഞെടുത്തു. എല്‍ഡിഎഫിലെ ധാരണാപ്രകാരം സിപിഐയിലെ ഷീല വിജയകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. മേരി തോമസിന് 20 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ഓമനയ്ക്ക് 8 വോട്ടു ലഭിച്ചു. യു.ഡി.എഫിന്റെ ഒരംഗം തെരഞ്ഞെടുപ്പിനെത്തിയില്ല. കളക്ടര്‍ ഡോ. എ കൗശിഗനായിരുന്നു വരണാധികാരി. തെരഞ്ഞെടുപ്പില്‍ വിജയിച്ച മേരി തോമസിന് കളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അനുമോദന യോഗവും ഒരുക്കിയിരുന്നു. എല്‍ഡിഎഫ് ധാരണ പ്രകാരം ആദ്യ 2 വര്‍ഷം സിപിഐയ്ക്കും തുടര്‍ന്ന് 3 വര്‍ഷം സിപിഎമ്മിനുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.


Post A Comment: