സംസ്ഥാനത്ത്​ ജുനിയര്‍ ഡോക്​ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു



തിരുവനന്തപുരം: സംസ്ഥാനത്ത്​ ജുനിയര്‍ ഡോക്​ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ്​ സമരം ഒത്തുതീര്‍ന്നത്​. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രശ്​നത്തിന്​ കൂടുതല്‍ തസ്​തികകള്‍ സൃഷ്​ടിച്ച്‌​ പരിഹാരം കാണുമെന്ന്​ ശൈലജ അറിയിച്ചു. ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ്​ കൂടുതല്‍ തസ്​തികകള്‍ സൃഷ്​ടിക്കുക. കൂടുതല്‍ പി.ജി സീറ്റുകള്‍ അനുവദിക്കണമെന്ന ജൂനിയര്‍ ഡോക്​ടര്‍മാരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. ആരോഗ്യവകുപ്പിലെ ഒഴിവുകള്‍ നികത്തുന്നതിനും റിപ്പോര്‍ട്ട്​  ചെയ്യുന്നതിനും കാര്യമായ ഇടപെടല്‍ ഉണ്ടാവുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Post A Comment: