വൈകിട്ട് ആറരയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി. 18-ന് രാത്രിയോടെ കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി 19-ന് രാവിലെ 7.30-ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് 1.50-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4.45-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മടങ്ങിയെത്തും. പിന്നീട് പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കും. വൈകിട്ട് ആറരയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

Post A Comment: