ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി വ്യത്യസ്ത പരിപാടി നടന്നത്

കുന്നംകുളം: ആടിയും പാടിയും അവ പറഞ്ഞു "വേണ്ട ബ്രോ വേണ്ട" ലഹരി ഉപ്പന്നങ്ങ നമ്മുക്ക് വേണ്ട. കണ്ട് നിന്നവരും അതേറ്റു പറഞ്ഞു. ദേശീയ ബുദ്ധിമാന്ദ്യ ദിനാചരണത്തിന്‍റെ ഭാഗമായാണ് ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി വ്യത്യസ്ത പരിപാടി നടന്നത്.  ചൈതന്യ സ്പെഷ്യ സ്കൂളിലെ ഭിന്നശേഷിയുള്ള  അമ്പതോളം കുട്ടിക ആണ് നഗരത്തില്‍  ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ഏറെ പ്രചാരത്തിലുള്ള ജിമിക്കി കമ്മപ്പടെ മൂന്നു പാട്ടുകക്കാണ് കുട്ടിക ചുവടുവച്ചത്. മറ്റ് സ്കൂളുകളിലെ കുട്ടികളും ഓട്ടോറിക്ഷ ഡ്രൈവമാരും ചുമട്ട് തൊഴിലാളികളും ഉപ്പെടെ നൂറുകണക്കിനാളുകള്‍ കുട്ടികക്ക് പ്രോത്സാഹനവുമായി തടിച്ചുകൂടി. വൈകല്യം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്, അവക്ക് അസാധ്യമായത് ഒന്നുമില്ല എന്നത് പൊതുജനത്തിന് ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടും, ലഹരി ഉപ്പന്നങ്ങ ഉപയോഗിക്കുന്നവക്ക് ഒരു തിരിച്ചറിവിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാത്ഥികളായ വി ബി മനു, വി ആ രന്ജിത്ത്, എം ജെ ഗോപിക, ആതിര സി അരവിന്ദ്, കെ എസ് പ്രിയ, കെ വി ദ്വിജിത്ത് എന്നിവര്‍ ചുവടുകള്‍ക്ക് നേതൃത്വം നല്‍കി. കുന്നംകുളം ഡിവൈഎസ് പി പി വിശ്വംഭര, സിഐ സി ആ സന്തോഷ്, എസ്ഐ മാരായ വി എസ്സ് സന്തോഷ്, ഇഗ്നി പോ, എസ് നിഖി, എക്സൈസ് റേഞ്ച് ഓഫീസ റ്റി അശോക് കുമാ തുടങ്ങി ഒട്ടനവധി പ്രമുഖ വിദ്യാഥികള്‍ക്ക്  ആശംസ നേരാന്‍  എത്തിയിരുന്നു. കുന്നംകുളം ഗവ: ഗേസ് ഹൈസ്കൂളിലെ എഎസ്എസ് വോളണ്ടിയമാര്‍ വിദ്യാഥികളെ സഹായിക്കുന്നതിനു വേണ്ടി എത്തിയിരുന്നു.


Post A Comment: