ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി അപമാനിച്ചതായും പരാതിയുണ്ട്.

തിരുവനന്തപുരം : തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെ ചൊല്ലി വിവാദം. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒരുമിച്ചിരിക്കുന്നതിനെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വിലക്കിയെന്നാണ് പരാതി.
ഒരുമിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി അപമാനിച്ചതായും പരാതിയുണ്ട്. ആരോപണം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആണ്‍, പെണ്‍ സൌഹൃദത്തെ കുറിച്ച്‌ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഇടകലര്‍ന്നിരിക്കാന്‍ തുടങ്ങിയത്. ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകരെ ഇത് ചൊടിപ്പിച്ചു. ഇങ്ങനെയെങ്കില്‍ പഠിപ്പിക്കാനാവില്ലെന്ന് അവര്‍ നിലപാടെടുത്തെന്നാണ് ആരോപണം. 
സ്ത്രീ, പുരുഷ വിവേചനത്തിനെതിരെ ഒരു പി ജി വിദ്യാര്‍ത്ഥിനി ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് ലൈക്ക് ചെയ്തവരെ അധ്യാപകര്‍ അപമാനിച്ച്‌ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ചില അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പിന്‍തുണയ്ക്കുന്നുണ്ടെന്നാണ് വിവരം.


Post A Comment: