ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ വീറും വാശിയും വോട്ടെണ്ണലിന്‍റെ ഘട്ടത്തിലും സസ്പെന്‍സ് നിലനിര്‍ത്തുന്നു


അഹമ്മദബാദ്: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ വീറും വാശിയും വോട്ടെണ്ണലിന്‍റെ ഘട്ടത്തിലും സസ്പെന്‍സ് നിലനിര്‍ത്തുന്നു. തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച്‌ മുന്നേറിയ ബിജെപി ഒരു ഘട്ടത്തില്‍ അനായാസം വിജയം നേടുമെന്നും കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിലേക്ക് എത്തുമെന്നും തോന്നിച്ചു. ഒരു ഘട്ടത്തില്‍ 102 സീറ്റില്‍ ബിജെപിയും 60 സീറ്റില്‍ കോണ്‍ഗ്രസും എന്ന നിലയ്ക്കുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് ഇത് മാറി. പിന്നീട് കോണ്‍ഗ്രസ് 91 സീറ്റിലും ബിജെപി 88 സീറ്റിലും എന്ന നിലയില്‍ ലീഡ് മാറി. പക്ഷേ മൂന്നാം റൗണ്ടിലേക്ക് വോട്ടെണ്ണല്‍ കടന്നതോടെ പിന്നെയും ലീഡ് മാറി. വീണ്ടും മുന്നിലെത്തിയ ബിജെപി ക്രമേണ ലീഡ് നില ഉയര്‍ത്തി. അത് ലീഡ് നില പ്രകാരം 100 സീറ്റും കടന്നു. ഇടയ്ക്ക് മുന്നിലായിരുന്ന കോണ്‍ഗ്രസ് വീണ്ടും പിന്നാക്കം പോയി. 77 സീറ്റിലാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ലീഡുള്ളത്.

Post A Comment: