ഓഖി ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക് പ്രത്യേകമായി നന്ദിയും കത്തില്‍
രേഖപ്പെടുത്തി. ദുരന്തത്തില്‍ സമയോചിതമായ ഇടപെട്ട സംസ്ഥാന സര്‍ക്കരിന്‍റെ നടപടികളെ പാര്‍ലമെന്റില്‍ പ്രശംസിച്ച കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങിനും പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്.  ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി മുന്നോട്ട് വെച്ച്‌ പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകുമെന്നും ദുരന്തങ്ങള്‍ പ്രവചിക്കുിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

Post A Comment: