പോര്‍ക്കുളം കരുവാന്‍പ്പടി സ്വദേശി കളത്തില്‍ വീട്ടില്‍ ഗിനീഷ്‌കുമാര്‍ (37) നാണ് മര്‍ദ്ദനമേറ്റത്

കുന്നംകുളം: വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍,  കരാറുകാരനെ ജാതിപേരുവിളിച്ച് അപമാനിക്കുകയും  ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. പോര്‍ക്കുളം കരുവാന്‍പ്പടി സ്വദേശി കളത്തില്‍ വീട്ടില്‍ ഗിനീഷ്‌കുമാര്‍ (37) നാണ് മര്‍ദ്ദനമേറ്റത്.  കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു അക്രമം നടന്നത്. കുന്നംകുളം വാട്ടര്‍ അതോറിറ്റി വിഭാഗത്തിലെ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന  പ്ലംബറും, കോണ്‍ട്രാക്ടറുമായ ഗിനീഷ്‌കുമാര്‍ കുന്നംകുളം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ പുതിയ ജല വിതരണ കണക്ഷനുകള്‍ക്കുള്ള അപേക്ഷാ ഫോറം വാങ്ങാന്‍ ചെല്ലുകയും   ബാഗ് ഓഫീസിന് മുന്നിലെ മേശയില്‍ വെക്കുകയും ചെയ്തു. ബാഗ്‌ മേശക്കു മുകളില്‍ ഇരുക്കുന്നത് കണ്ട ഒഫീസിലെ ജീവനക്കാരന്‍  മാര്‍ട്ടിന്‍ തോമസ് പട്ടിക ജാതിക്കാരന്റെ ബാഗ് തറയില്‍ കിടന്നാല്‍ മതി എന്നും പറയുകയും ബാഗ് എടുത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ ഗിനീഷ്‌കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ കുന്നംകുളം, താലുക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കുന്നംകുളം മേഖല പംബേഴ്‌സ് യൂണിയന്‍  സെക്രട്ടറി കൂടിയായ ഗിനീഷ്‌കുമാര്‍,  മാര്‍ട്ടിന്‍ തോമസിനെ കുറിച്ച് ജോലി സംബന്ധമായ ചില പരാതികള്‍ മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിലുള്ള വിരോധമാണ്  തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്നും ഗിനീഷ്‌കുമാര്‍ പറയുന്നു. പരാതിയില്‍ കുന്നംകുളം പോലിസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. 

Post A Comment: