വൈഗയുടെ രാണ്ടാം പതിപ്പാണ് ഡിസം.27 മുതല്‍ 31 വരെ വെള്ളാനിക്കരയില്‍ സംഘടിപ്പിക്കുന്നത്.


തൃശൂര്‍: കാര്‍ഷിക മേഖലയില്‍ നിന്ന് നല്ല വരുമാനം ഉറപ്പുവരുത്തുന്നതിനും വിപണനമേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന അന്തര്‍ദേശീയ ശില്‍പശാലയും പ്രദര്‍ശനവും വൈഗ കാര്‍ഷിക സര്‍വകലാശാലയില്‍ ഡിസം.27ന് രാവിലെ
10.30ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് രാമനിലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അറിയിച്ചു. വൈഗയുടെ രാണ്ടാം പതിപ്പാണ് ഡിസം.27 മുതല്‍ 31 വരെ വെള്ളാനിക്കരയില്‍ സംഘടിപ്പിക്കുന്നത്. കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിനെക്കുറിച്ചുള്ള അറിവും പ്രോത്സാഹനവും ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുവാനാണ് അന്തര്‍ദേശീയ പ്രദര്‍ശനവും ശില്പശാലയും കൊ് ഉദ്ദേശിക്കുന്നത്. ഉല്പന്നനിര്‍മ്മാണം, യന്ത്രസാമഗ്രികള്‍, സാമ്പത്തിക സഹായം, വിപണന മാര്‍ഗ്ഗങ്ങള്‍, പാക്കേജിംഗ്, ലൈസന്‍സിംഗ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി ഉല്പന്ന-നിര്‍മ്മാണ-വിപണം ശൃംഖലയിലെ എല്ലാ ഘട്ടങ്ങളെക്കുറിച്ചുമുള്ള ശരിയായ അവബോധം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും ഇതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശില്‍പ്പശാല കൃഷി വകുപ്പുമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, മേയര്‍ അജിതാജയരാജന്‍, അഡ്വ. കെ
രാജന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സെഷനുകളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണ്‍, മന്ത്രിമാരായ കെ ടി ജലീല്‍, റ്റി പി രാമകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും.


Post A Comment: