ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ശ്വസനപ്രക്രിയ നടന്നിരുന്നില്ലെന്ന്​ വെളിപ്പെടുത്തല്‍
ചെന്നൈ: തമിഴ്​നാട്​ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ശ്വസനപ്രക്രിയ നടന്നിരുന്നില്ലെന്ന്​ വെളിപ്പെടുത്തല്‍. അപ്പോളൊ ആശുപത്രി വൈസ്​ ചെയര്‍പേഴ്​സണ്‍ പ്രീത റെഡ്​ഢിയാണ്​ ഇക്കാര്യം ഒരു തമിഴ്​ചാനലിനോട്​ പറഞ്ഞത്​. സെപ്​റ്റംബര്‍ 22നാണ്​ ജയയെ ആശുപത്രിയില്‍ കൊണ്ടുവന്നത്​. തുടര്‍ന്ന്​ നല്‍കിയ ചികിത്സയില്‍ അവരുടെ നില മെച്ചപ്പെടുകയായിരുന്നു. ആശുപത്രി ഡോക്​ടര്‍മാരും പുറത്തുനിന്നുള്ള വിദഗ്​ധരുമാണ്​ ജയയെ പരിചരിച്ചത്​. ഒടുവില്‍ സംഭവിച്ചത്​ വിധിയാണ്​. അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന്​ താന്‍ കരുതുന്നില്ല. ജയലളിത സമ്മതം തന്നവര്‍ മാത്രമാണ്​ അവരെ പരിചരിക്കാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും പ്രീത റെഡ്​ഢി പറഞ്ഞു. 75 ദിവസം ചികിത്സയില്‍ കഴിഞ്ഞ ജയയുടെ അന്ത്യം ഡിസംബര്‍ അഞ്ചിനായിരുന്നു. 

Post A Comment: