രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ കഴിയവെ ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആലുവ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍ കഴിയവെ ദിലീപിന് ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചെന്ന പരാതിയിലാണ് കോടതി നടപടി.

Post A Comment: