പുതിയ മന്ത്രിസഭാ രൂപവത്കരണത്തിന് ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും പങ്കെടുക്കും.

അഹമ്മദാബാദ്: ബിജെപിയുടെ പുതിയ എംഎല്‍എമാരുടെ യോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരും. പുതിയ മന്ത്രിസഭാ രൂപവത്കരണത്തിന് ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും പങ്കെടുക്കും.
മുഖ്യമന്ത്രിയെ യോഗം തിരഞ്ഞെടുത്താല്‍ ശനിയാഴ്ച ഗവര്‍ണറെ വിവരമറിയിക്കും. ഡിസംബര്‍ 25-ന് സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.
അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വിജയ് രൂപാണിതന്നെ മുഖ്യമന്ത്രിയായി തുടരും. ഭാവ്നഗറില്‍നിന്ന് വിജയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഘാണി മന്ത്രിയാകുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷനായി ശങ്കര്‍ ചൗധരിയെ നിയോഗിച്ചേക്കും. മുന്‍മന്ത്രിയായ ചൗധരി വാവ് മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.

മുന്‍മന്ത്രിയായിരുന്ന ഭൂപേന്ദ്രസിങ് ചുദാസമയെ ഇത്തവണ സ്പീക്കറാക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ എട്ട് ക്യാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരും ചുമതലയേല്‍ക്കുമെന്നാണ് സൂചന.

Post A Comment: