അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ ബാബുറാവു രഹാനയെ പൊലീസ് അറസ്റ്റ് ചെയ്തു


കോലാപൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ പിതാവ് മധുകര്‍ ബാബുറാവു രഹാനയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച്‌ വൃദ്ധയ്ക്ക് മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. കാറിടിച്ച്‌ പരിക്കേറ്റ 67-കാരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കോലാപൂര്‍ പൊലീസ് മധുകര്‍ ബാബുറാവുവിനെതിരെ കേസെടുത്തിരിക്കുന്നത്. അജിങ്ക്യ രഹാനെയുടെ മാതാവും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ അപകടസമയം കാറിനുള്ളിലുണ്ടായിരുന്നു.

Post A Comment: