കടലോര ജനതയുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല



തിരുവനന്തപുരം: കടലോര ജനതയുടെ സംരക്ഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിലെ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നതിനായി 160 കോടി രൂപയുടെ പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും ഇവയില്‍ 61 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതികള്‍ക്കായി മന്ത്രിമാരായ തോമസ് ഐസകിനെയും മാത്യു ടി. തോമസിനെയും ബന്ധപ്പെട്ടിരുന്നു എന്നാല്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്നു മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കടല്‍ഭിത്തിയും പുലിമുട്ടുമുണ്ടായിരുന്നെങ്കില്‍ നാശനഷ്ടം കുറയുമായിരുന്നു എന്ന് ജനങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

Post A Comment: