മറ്റൊരു സംഭവത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 370 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു.

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തല്‍ 20 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. 310 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ചെയിനുകളാണ് പിടിച്ചെടുത്തത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പത്ത് ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 370 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കേസ് റജിസ്റ്റര്‍ ചെയ്തതായി കസ്റ്റംസ് കമ്മീഷണര്‍ സുനിത കുമാര്‍ പിടിഐ യോട് വ്യക്തമാക്കി 

Post A Comment: