മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകട കാരണം

ദില്ലി: ലഖ്നൗ - ആഗ്രാ എക്സ്‌പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ 12 കാറുകള്‍ ഇടിച്ച്‌ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്​ റോഡിലെ ദൃശ്യപരിധി കുറഞ്ഞതാണ്​ അപകടത്തിനിടയാക്കിയത്​.
ദീപക്​ (32) സുമിത (34)എന്നിവരാണ്​ മരിച്ചത്​. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്ക്​ പിറകില്‍ ഇടിച്ചാണ്​ അപകടമുണ്ടായത്​. 
എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ലോറി മൂടല്‍ മഞ്ഞു മൂലം കാര്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന്​ പിന്നാലെവന്ന വാഹനങ്ങളെല്ലാം കൂട്ടിയിടിക്കുകയായിരുന്നു.
ശൈത്യകാലമായതോടെ ഉത്തരേന്ത്യന്‍ പാതകളില്‍ അപകടങ്ങള്‍ തുടരുകയാണ്​. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകട കാരണം. യമുന എക്സ്പ്രസ് വേയില്‍ ഡിസംബര്‍ രണ്ടിനുണ്ടായ അപകടത്തില്‍ ഇറ്റാലിയന്‍ പൗരനുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.


Post A Comment: