വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് രമേശ് ചെന്നിത്തലതിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്‍റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചതെന്ന് ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ജേക്കബ് തോമസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ കൊണ്ടുനടന്ന് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്‍റെ അനന്തരഫലമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Post A Comment: