കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായി രാവിലെ ചര്‍ച്ച നടത്തിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യമറിയിച്ചത്. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. കേരളത്തിന് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. 

Post A Comment: