അടിച്ച്‌ പൂസായ ഡ്രൈവറെ മാറ്റി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരന്‍


അടിച്ച്‌ പൂസായ ഡ്രൈവറെ മാറ്റി ബസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരന്‍. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം. ബംഗളൂരുവില്‍ നിന്നും പയ്യന്നൂരിലേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് അടിച്ചു പൂസായി വണ്ടി ഓടിച്ചത്. ബസ് ബംഗളൂരുവില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയിരുന്നതായി യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് ബസ് വിരാജ്പേട്ടയില്‍ എത്തിയപ്പോള്‍ ഡ്രൈവറെ മാറ്റി ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ ബസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ 'ജോമോന്‍റെ സുവിശേഷം' എന്ന സിനിമയില്‍ മദ്യപിച്ച്‌ ലക്കുകെട്ട ഡ്രൈവറെ മാറ്റി ബസിന്‍റെ നിയന്ത്രണം നായകന്‍ ഏറ്റെടുക്കുന്ന രംഗം ഓര്‍മപ്പെടുത്തുന്നതാണ് യാത്രകാരന്‍റെ ഈ നീക്കം. ബസിന്‍റെ യഥാര്‍ത്ഥ ഡ്രൈവര്‍ വിനയന്‍(37)നെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.  ബസ് വളപട്ടണം ടോള്‍ബൂത്തിന് സമീപം എത്തിയപ്പോള്‍ യാത്രക്കാര്‍ സംഭവം പോലീസിനെ അറിയിച്ചു. തുടര്‍ന്ന്‍ യാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുകുകയും വളപട്ടണം പൊലീസ് ഏര്‍പ്പാടാക്കിയ ഡ്രൈവറെ ഉപയോഗിച്ച്‌ ബസ് സര്‍വീസ് തുടര്‍ന്ന് യാത്രക്കാരെയെല്ലാം കൃത്യസ്ഥലത്ത് ഇറക്കിയ ശേഷം ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

Post A Comment: