മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐ എന്തെങ്കിലും ചെയ്യട്ടെ എന്ന് മന്ത്രി എം.എം.മണി.


തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐ എന്തെങ്കിലും ചെയ്യട്ടെ എന്ന് മന്ത്രി എം.എം.മണി. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലന്നും, വിഷയം രാഷ്ട്രീയനീക്കമായി വ്യാഖ്യാനിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്ന് കാനം പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനല്ല ഹര്‍ജി നല്‍കിയത്. എല്‍ഡിഎഫ് കയ്യേറ്റത്തെ അനുകൂലിക്കുന്നവരല്ല. രണ്ട് പാര്‍ട്ടിയാകുമ്പോള്‍ രണ്ട് അഭിപ്രായമുണ്ടാകുമെന്നും കാനം വ്യക്തമാക്കി. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി.പ്രസാദാണ് ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റവന്യൂ, വനം വകുപ്പുകളുമാണ് എതിര്‍കക്ഷികള്‍.

Post A Comment: