വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിദില്ലി: വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ ആതിഥ്യമരുളുന്ന 15-ാംമത് റഷ്യ-ഇന്ത്യ-ചൈന(ആര്‍ഐസി) വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വാങ്ങ്യി ഇന്ന് ഡല്‍ഹിയില്‍ വച്ചായിരുന്നു സുഷമയുമായി കൂടിക്കാഴ്ച നടത്തിയത്. ആര്‍ഐസിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി വി. ലാവ്റോവ് ഞായറാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു. മൂന്നു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളികള്‍ സംബന്ധിച്ച്‌ യോഗത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് പ്രതീഷിക്കുന്നത്.

Post A Comment: