വൈറ്റ് ഹൗസിന്‍റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമര്‍ പുടിന്‍ബെയ്ജിംഗ്: ഉത്തര കൊറിയയുമായി ആണവായുധ പരീക്ഷണങ്ങള്‍ സംബന്ധിച്ചു ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് ചര്‍ച്ചയിലൂടെയാവണമെന്നും , യുദ്ധത്തിലൂടെയല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. കലാപത്തിലേക്ക് ഉറക്കത്തില്‍ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടേര്‍സിന്‍റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ സംബന്ധിച്ച നിലപാടുകളില്‍ മാറ്റം വരുത്താതെ ഉടമ്പടികള്‍ വെച്ചുള്ള ചര്‍ച്ച നടത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മുന്‍വിധികളില്ലാതെയുള്ള ചര്‍ച്ചയ്ക്കു തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്ണ്‍ വ്യക്തമാക്കി. വൈറ്റ് ഹൗസിന്‍റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യന്‍ പ്രസിഡന്റ് വാള്‍ഡിമര്‍ പുടിന്‍ സൂചിപ്പിച്ചു. ഉത്തര കൊറിയ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചു വാള്‍ഡിമര്‍ പുടിനും , ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തിയിരുന്നു.

Post A Comment: