ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു




തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം താലൂക്കില്‍ പെട്ട നാലു സ്കൂളുകള്‍ക്കാണ് അവധി. സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പൂന്തുറ, മണക്കാട് ഗവ. യു.പി സ്കൂള്‍ കൊഞ്ചിറവിള, ബീമാപളളി യു.പി സ്കൂള്‍, വലിയ തുറ യു.പി സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

Post A Comment: