ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ശക്തിയായി വസ്സിനാര്‍ അറെയ്ജ്മെന്റ് കൂട്ടായ്മയില്‍ അംഗത്വം


ദില്ലി: ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് ശക്തിയായി വസ്സിനാര്‍ അറെയ്ജ്മെന്റ് കൂട്ടായ്മയില്‍ അംഗത്വം. ആയുധങ്ങളും സൈനിക സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്ന കൂട്ടായ്മയാണ് വസ്സിനാര്‍ അറെയ്ജ്മെന്റ്. വിയന്നയില്‍ വെച്ച്‌ രണ്ട് ദിവസങ്ങളായി നടന്ന വസ്സിനാര്‍ അറെയ്ജ്മെന്‍റ് കൂട്ടായ്മയുടെ പ്ലീനറി യോഗത്തിലാണ് ഇന്ത്യയെ 42-ാമത് അംഗമാക്കാന്‍ ധാരണയായത്. ആണവ വിതരണ ഗ്രൂപ്പിന് (എന്‍.എസ്.ജി) തുല്യമായ ഈ കൂട്ടായ്മയില്‍ അംഗത്വം ലഭിച്ചതോടെ ഇന്ത്യക്ക് സുപ്രധാന സാങ്കേതികവിദ്യ ലഭ്യമാകാന്‍ സാഹചര്യമൊരുങ്ങി. ആണവ നിരായുധീകരണ മേഖലയിലും ഇന്ത്യയുടെ വിശ്വാസ്യത ഇതോടെ വര്‍ധിക്കും. മാത്രമല്ല, എന്‍.എസ്.ജി അംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ നീക്കത്തിനും ഇത് ബലം പകരും. എന്‍.എസ്.ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് തടസ്സം നില്‍ക്കുന്ന ചൈനക്ക് വസ്സിനാര്‍ അറെയ്ജ്മെന്റ് കൂട്ടായ്മയില്‍ അംഗത്വമില്ല. എന്നാല്‍, അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ കൈമാറുന്ന സാധനങ്ങളും സേവനങ്ങളും സൈനികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് വസ്സിനാര്‍ അറെയ്ജ്മെന്റ് നിഷ്കര്‍ഷിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളടക്കമുള്ള രാജ്യങ്ങള്‍ വസ്സിനാര്‍ അറെയ്ജ്മെന്‍റ് കൂട്ടായ്മയില്‍ അംഗങ്ങളാണ്.

Post A Comment: