ബി.ജെ.പി പാര്‍ലമ​​ന്‍റെറി പാര്‍ട്ടി യോഗത്തിനിടെ കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞു വീണുദില്ലി: ബി.ജെ.പി പാര്‍ലമ​​ന്‍റെറി പാര്‍ട്ടി യോഗത്തിനിടെ കേന്ദ്ര കാര്‍ഷിക സഹമന്ത്രി കൃഷ്​ണാ രാജ്​ കുഴഞ്ഞു വീണു. ബുധനാഴ്​ച രാവിലെ പാര്‍ലമെന്റ്‌​ കോംപ്ലക്​സിലെ ലൈബ്രററി ബില്‍ഡിങ്ങില്‍ നടന്ന യോഗത്തില്‍ പ​ങ്കെടുക്കവെയാണ്​ കൃഷ്​ണാ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്​ കുഴഞ്ഞുവീണത്​. പെട്ടന്നുതന്നെ ഇവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയെ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും വിശദവിവരങ്ങള്‍ പിന്നീട്​ അറിയിക്കുമെന്നും ഡോക്​ടര്‍മാര്‍ പറഞ്ഞു.  പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ ഷാ എന്നിവരും പാര്‍ലമ​ന്‍റെറി പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്തിരുന്നു.

Post A Comment: