മാധ്യമങ്ങള്‍ നീതികരിക്കാനാവാത്ത പെരുമാറ്റച്ചട്ട ലംഘനം അനുവദിച്ച തെരഞ്ഞെടുപ്പ്​ കമീഷനെതിരെ ശബ്​ദിക്കണം.

ദില്ലി: ഗുജറാത്തിലെ സബര്‍മതിയില്‍ വോട്ട്​ രേഖപ്പെടുത്തിയതിന്​ ശേഷം റോഡ്​​ഷോ നടത്തിയ പ്രധാനമന്ത്രി ​നരേന്ദ്ര മോദി ​പെരുമാറ്റച്ചട്ടം ലംഘിച്ചതായി കോണ്‍ഗ്രസ്​.
മുതിര്‍ന്ന പാര്‍ട്ടി നേതാവ്​ പി ചിദംബരമാണ്​ ട്വിറ്ററില്‍ മോദി നിയമവിരുദ്ധമായി റോഡ്​ഷോ സംഘടിപ്പിച്ചതിനെതിരെ ​രംഗത്തെത്തിയത്​. തെരഞ്ഞെടുപ്പ്​ കമീഷന്‍ പണിയെടുക്കാതെ ഉറങ്ങുകയാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.
''വോട്ട്​ രേഖ​പ്പെടുത്തുന്ന ദിവസം റോഡ്​ഷോ നടത്തിയത്​ ​പെരുമാറ്റച്ചട്ട ലംഘനമാണ്​, മോദി​ തെരഞ്ഞെടുപ്പ്​​ പ്രചാരണം നടത്തിയിട്ടും​ നടപടിയെടുക്കാതെ​ തെരഞ്ഞെടുപ്പ്​ കമീഷന്‍ ഉറങ്ങുകയാണോയെന്ന്​ ചിദംബരം പരിഹസിച്ചു.
രാജ്യത്തെ മാധ്യമങ്ങള്‍ സംഭവത്തി​​ന്‍റെ ധാര്‍മികത പരിശോധിക്കണമെന്നും നീതികരിക്കാനാവാത്ത പെരുമാറ്റച്ചട്ട ലംഘനം അനുവദിച്ച തെരഞ്ഞെടുപ്പ്​ കമീഷനെതിരെ ശബ്​ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ്​ കമീഷന്‍ ഭരണഘടനാ ഉത്തരാവിദത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെ​ട്ടെന്ന്​ കോണ്‍ഗ്രസ്സ്​ പാര്‍ട്ടി വക്​താവ്​ രണ്‍ദീപ്​ സിങ്​ സുര്‍​ജോവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷന്‍ മോദിയുടെ കളിപ്പാവയായി ​​പ്രവര്‍ത്തിക്കുകയാണെന്നും ഗുജറാത്തില്‍ പരാജയ ഭീതിയിലായത്​ കൊണ്ടാണ്​ ബിജെപിയുടെ പതാകയേന്തി മോദി റോഡ്​ഷോ സംഘടിപ്പിച്ചെന്നും ​അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post A Comment: