മലയാള സിനിമാ ലോകവും മലയാളികളും കാത്തിരുന്ന ആ ദിനം വന്നെത്തി.മലയാള സിനിമാ ലോകവും മലയാളികളും കാത്തിരുന്ന ആ ദിനം വന്നെത്തി. മലയാള സിനിമതാരം ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു. ഡിസംബര്‍ 22 ന് തൃശൂരില്‍ വെച്ച്‌ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. മാര്‍ച്ച്‌ 9 ന് നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്‍റെ വിയോഗത്തിന് പിന്നാലെ വിവാഹം നീട്ടിവെക്കുകയായിരുന്നു. പി.സി ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും.

Post A Comment: