ക​ണ്ണൂ​ര്‍ പെ​രി​ങ്ങ​ത്തൂ​രി​ല്‍ ടൂ​റി​സ്റ്റ് ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു മൂ​ന്ന് മരണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പെ​രി​ങ്ങ​ത്തൂ​രി​ല്‍ ടൂ​റി​സ്റ്റ് ബ​സ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു മൂ​ന്ന് മരണം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് നാദാപുരത്തേ​​ക്ക് വ​ന്ന ലാമ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ന്‍റെ ക്ലീ​ന​റും ഒ​രു സ്ത്രീ​യും അടക്കമുള്ള മൂന്ന് പേരാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, പ്രേമലത എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.45ഓടെയാണ് അപകടമുണ്ടായത്. പെരിങ്ങത്തൂര്‍ പാലത്തിന്‍റെ കൈവേലി തകര്‍ത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. അപകടത്തില്‍പെടുന്ന സമയത്ത് ബസില്‍ നാല് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനായി തിരച്ചില്‍ തുടരുകയാണ്. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Post A Comment: