എം.എം ഹസന്‍റെ വെളിപ്പെടുത്തതില്‍ മകളെന്ന നിലയില്‍ സന്തോഷമുണ്ടെന്ന് പത്മജ

തിരുവനന്തപുരം: കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന എം.എം ഹസന്‍റെ വെളിപ്പെടുത്തതില്‍ മകളെന്ന നിലയില്‍ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാല്‍. തെറ്റ് ചെയ്യുന്നവര്‍ ഒരിക്കലും അക്കാര്യം തുറന്നു പറയാന്‍ തയാറാകില്ല. ഹസന്‍റെ പ്രസ്താവനയെ നന്മയായി കരുതുന്നുവെന്നും പത്മജ പറഞ്ഞു. കരുണാകരനെ രാജിവെപ്പിച്ച സംഭവത്തില്‍ പിന്നില്‍ എന്തെല്ലാം നടന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ ഒരു പോസ്റ്റ്മോര്‍ട്ടത്തിന് പോകേണ്ട കാര്യമില്ല. കരുണാകരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്‍റെ ആത്മാവിനെങ്കിലും സന്തോഷമുണ്ടാവട്ടെ എന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു.

Post A Comment: