പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ബന്ധിപ്പിക്കുന്നതിനുള്ള സമയം 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു

ദില്ലി: പുതുതായി ആധാര്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ബന്ധിപ്പിക്കുന്നതിനുള്ള സമയം 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് യാതൊരുവിധ സേവനങ്ങളും ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം നിലവില്‍ ആധാറുള്ളവര്‍ സര്‍ക്കാരിന്‍റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിസംബര്‍ 31നുള്ളില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറലാണ് ഈക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറപ്പെടുവിക്കും.

Post A Comment: