സംഘാടക സമിതി രൂപീകരണയോഗം ഡിസംബര്‍ 8 ഉച്ചയ്ക്ക് 3 ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.
കേരള നിയമസഭയുടെ
 60-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായി ആഘോഷിക്കാന്‍ വ്യവസായ
മ ന്ത്രി ഏ സി മൊയ്തീന്‍റെ ആധ്യക്ഷതയില്‍
  കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനുവരി 18
രാവിലെ 10 ന് ടൗണ്‍ഹാളില്‍ പരിപാടികള്‍ ആരംഭിക്കും. ഇതിന്‍റെ സംഘാടക സമിതി രൂപീകരണയോഗം ഡിസംബര്‍ 8 ഉച്ചയ്ക്ക് 3 ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.. ജില്ലയിലെ  മന്ത്രിമാര്‍, എംപി മാര്‍, എം എല്‍ എ മാര്‍, തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍, സെക്രട്ടറിമാര്‍, സാമൂഹ്യ-സാംസ്കാരിക പ്രമുഖര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ ജില്ലാപ്രസിഡന്റ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വജ്രജൂബിലി ആഘോഷ ത്തില്‍ സംബന്ധിക്കും. ജില്ലയിലെ
മുന്‍ സാമാജികരെ ആദരിക്കല്‍,
 സാംസ്കാരിക നവോത്ഥാനത്തില്‍ കേരള നിയമസഭയുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍, കെ കരുണാകരന്‍, ജോസഫ് മുശ്ശേരി, അച്യുതമേനോന്‍ തുടങ്ങി മുന്‍
സാമാജികരെ അനുസ്മരിക്കല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. നിയമസഭാ പാര്‍ലമെന്‍ററി
 പഠന പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യ ത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യൂത്ത് പാര്‍ലമെന്റ് ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളിലും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡിബേറ്റ് സെന്റ് തോമസ് കോളേജിലും നടക്കും. ജില്ലയിലെ 9, 10, 11, 12 ക്ലാസ്സുകളിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളില്‍ നിന്ന് 2 പേരടങ്ങുന്ന ടീമിന് യൂത്ത് പാര്‍ലമെന്‍റില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളിലെ രണ്ട് പേരടങ്ങുന്ന ടീമിന് ഡിബേറ്റിനും സംബന്ധിക്കാം. താല്‍പര്യമുളളവര്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം ഡിസംബര്‍ 8 നകം കളക്ടറേറ്റില്‍ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക്
അപേക്ഷ നല്‍കണം. പി കെ ബിജു എം പി,
 എം എല്‍ എ മാരായ കെ വി അബ്ദുള്‍ ഖാദര്‍, യു ആര്‍ പ്രദീപ്, ഇ ടി ടൈസണ്‍മാസ്റ്റര്‍, അഡ്വ. കെ രാജന്‍, കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജില്ലാ കളക്ടറുടെ ചുമതലയുളള എ ഡി എം സി വി സജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
 .

Post A Comment: