ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് പെണ്‍കുട്ടി ഇതിനായി ചിലവഴിച്ചത്

ഹോങ്കോങ്: കാമുകനെ സന്തോഷിപ്പിക്കാന്‍ പെണ്‍കുട്ടി ചെയ്തത് 30 ശസ്ത്രക്രിയ. ഹോങ്കോങ് സ്വദേശിനിയായ ബെറി എന്‍ ജി (21) ആണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് കുടുങ്ങിയിരിക്കുന്നത്. തന്‍റെ ഒറിജിനല്‍ രൂപം മാറിപ്പോയതോടെ പെണ്‍കുട്ടി കാമുകനെ ഉപേക്ഷിച്ചു.

ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് പെണ്‍കുട്ടി ഇതിനായി ചിലവഴിച്ചത്. എന്നാല്‍ ആരും ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ചെയ്യരുതെന്ന് ബെറി പറഞ്ഞു. 'തെറ്റായ കാരണത്തിന് ആരും ശസ്ത്രക്രിയ ചെയ്യരുത്, ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു' യുവതി വ്യക്തമാക്കി.

16 വയസിലാണ് ബെറി ആദ്യമായി ശസ്ത്രക്രിയ ചെയ്തത്. പിന്നീട് 21 വയസ് വരെ കാമുകന്‍റെ നിര്‍ദേശത്തിന് അനുസരിച്ച്‌ തുടരുകയായിരുന്നു. 'ന്‍റെ മുന്‍ കാമകന്‍റെ നിര്‍ദേശ പ്രകാരമാണ് ഞാന്‍ ഇത്തരത്തില്‍ ചെയ്തത്, ഞാന്‍ സുന്ദരിയാണെന്ന് അയാള്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇതൊന്നും ചെയ്യില്ലായിരുന്നു' ബെറി പറഞ്ഞു. 


മാറിക്കൊണ്ടിരിക്കുന്ന ബെറിയുടെ രൂപം കണ്ട മാതാവ് പൊട്ടിക്കരഞ്ഞതോടെയാണ് ബെറിക്ക് തിരിച്ചറിവുണ്ടായത്. ഉടന്‍ തന്നെ കാമുകനെ ഒഴിവാക്കുകയായിരുന്നു. തന്‍റെ പഴയ രൂപത്തിലേക്ക് പോകാനുള്ള ശ്രമത്തിലാണ് പെണ്‍കുട്ടി.

Post A Comment: