രാജ്യതലസ്ഥാനത്ത് ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 15 ട്രെയിനുകള്‍ റദ്ദാക്കി


ദില്ലി: രാജ്യതലസ്ഥാനത്ത് ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 15 ട്രെയിനുകള്‍ റദ്ദാക്കി. മൂടല്‍മഞ്ഞ് കാരണം കാഴ്ച അവ്യക്തമായതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 34 ട്രെയിനുകളാണ് വൈകിയോടുന്നത്. നാലു ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു. യാത്ര ആരംഭിക്കുന്നതിനു മുന്‍പേ യാത്രക്കാരോട് റെയില്‍വേയുടെ വെബ്സൈറ്റ് നോക്കി സമയം ഉറപ്പു വരുത്താന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.

Post A Comment: