ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന്‍റെ വേദന മനസ്സിലാക്കി ആവശ്യമായ ധനസഹായങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുമെന്നും ആവശ്യമുള്ള എന്ത് സഹായവും നല്‍കുമെന്നും അറിയിച്ചു. നിങ്ങളുടെ ദു:ഖവും വേദനയും ഞാന്‍ മനസിലാക്കുന്നു. കാണാതായവരെ ക്രിസ്തുമസിന് മുന്‍പ് തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തി വരികയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന്‍റെ വേദന മനസ്സിലാക്കി ആവശ്യമായ ധനസഹായങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

Post A Comment: