ഫഹദിന്‍റെ കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും

 
ഡീലര്‍മാരും പ്രതികളാകും

തന്നെ ചതിച്ചത് കാര്‍  ഡീലര്‍മാരെന്നു ഫഹദ്.

 കൊച്ചി: ഫഹദ് ഫാസിലിന്‍റെ കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും പ്രതികളാകും. ഫഹദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും രണ്ട് കാറുകളാണ് ഫഹദ് ഫാസില്‍ വാങ്ങിയത്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി ഇവിടെ എത്തിച്ച്‌ തരുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടുവച്ചു. താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ നികുതി സംബന്ധമായ കാര്യങ്ങള്‍ തനിക്കറിയില്ലായിരുന്നു. കാര്‍ വാങ്ങാനും താന്‍ പോയിട്ടില്ല. നികുതി വെട്ടിപ്പും അറിയില്ലായിരുന്നു എന്ന് ഫഹദ് ക്രൈബ്രാഞ്ചിന് മൊഴിനല്‍കിയിരുന്നു. ഫഹദിന് കാര്‍ വിറ്റ ഡീലര്‍മാരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ യാത്ര തിരിക്കും. ഇതിനിടയ്ക്ക് പുതുച്ചേരിയില്‍ ഫ്ളാറ്റ് വാങ്ങി നല്‍കാമെന്നും അതുവഴി നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും അറിയിച്ച്‌ ഫഹദിനെ ചിലര്‍ സമീപിച്ചതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

Post A Comment: