ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച.



ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിച്ച്‌ പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം കണ്ടു. അമ്മയും ഭാര്യയും കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിംഗിന്‍റെയും ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച.

കുല്‍ഭൂഷണ്‍ ജാദവും കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ വാക്ക് പാലിച്ചതായി പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. മനുഷ്യത്വത്തിന്‍റെ പേരിലാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച പാക് മാധ്യമങ്ങള്‍ക്ക് ചിത്രീകരിക്കാന്‍ അനുമതിയും നല്‍കിയിരുന്നു. കുല്‍ഭൂഷണിന്‍റെ അമ്മയും ഭാര്യയും ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും പാക് വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Post A Comment: