2012ലും സമാനമായ സെന്‍സസ് യു പി സര്‍ക്കാര്‍ നടത്തിയിരുന്നു

ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കന്നുകാലി സെന്‍സസ് എടുക്കുന്നു. പശുക്കളുടെ എണ്ണമെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് 7.86 കോടി രൂപ അനുവദിച്ചു. പശുക്കള്‍ക്ക് പുറമെ പോത്ത്, ചെമ്മരിയാട്, പന്നി, ആട് എന്നിവയുടേയും എണ്ണമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച്‌ കന്നുകാലി വില നിശ്ചയിക്കാനും കന്നുകാലികള്‍ക്ക് സൗജന്യ വൈദ്യ സഹായം നല്‍കാനും ഇന്‍ഷുര്‍ ചെയ്യാനുമാണ് തീരുമാനം. യു.പി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥനാഥ് സിംഗ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചു. 2012ലും സമാനമായ സെന്‍സസ് യു പി സര്‍ക്കാര്‍ നടത്തിയിരുന്നു. അന്ന് 2.01 കോടി പശുക്കള്‍ സംസ്ഥാനത്ത് ഉണ്ടെന്നായിരുന്നു കണക്ക്.
3.06 കോടി പോത്തുകള്‍, 1.55 കോടി ആടുകള്‍, 13.34 ലക്ഷം പന്നികര്‍ എന്നിവയും സംസ്ഥാനത്ത് ഉണ്ടായിരുന്നു. കന്നുകാലികളുടെ കൃത്യമായ എണ്ണം എടുക്കാനാണ് സര്‍വേ എന്ന് സര്‍ക്കാര്‍ അറിയിച്ചു.


Post A Comment: