2018 ജ​നു​വ​രി ഒ​ന്നു ​മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ബ​യോ​മെ​ട്രി​ക് പ​ഞ്ചിംഗ് വ​ഴി ഹാ​ജ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.തി​രു​വ​ന​ന്ത​പു​രം: 2018 ജ​നു​വ​രി ഒ​ന്നു ​മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ബ​യോ​മെ​ട്രി​ക് പ​ഞ്ചിംഗ് വ​ഴി ഹാ​ജ​ര്‍ നി​ര്‍​ബ​ന്ധ​മാ​ക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. പ​ഞ്ചിംഗ് വ​ഴി ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ര്‍ക്കു മാ​ത്ര​മേ ജനുവരി മുതല്‍ ശമ്പളം ല​ഭി​ക്കൂ​വെന്നും പൊ​തു​ഭ​ര​ണ വകുപ്പ് ഉത്തരവിട്ടു. എ​ല്ലാ ജീ​വ​ന​ക്കാ​രും തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് പു​റ​മേ കാ​ണും​വി​ധം ധ​രി​ക്ക​ണ​മെ​ന്നും ഡിസംബര്‍ പതിനഞ്ചിന് ​മു​ന്‍​പ് എ​ല്ലാ​വ​രും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൈ​പ്പ​റ്റ​ണ​മെ​ന്നും പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ അ​റി​യി​ച്ചു. ശ​മ്പ​ള​വി​ത​ര​ണ സോഫ്റ്റ്വെയറായ സ്പാ​ര്‍​ക്കു​മാ​യി ഹാ​ജ​ര്‍ ബ​ന്ധി​പ്പി​ക്കും. ഇതുവഴി ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍​ക്കു മറ്റ് ഓ​ഫി​സു​ക​ളി​ല്‍ പോ​കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വി​ടെ​യും ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. 5,250 ജീ​വ​ന​ക്കാ​രാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ട്ര​ഷ​റി​ക​ളി​ലും പ​ഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

Post A Comment: