അമ്പതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സി.​ബി.ഐ പ്ര​ത്യേ​ക​ കോ​ട​തി​ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്ദില്ലി: ആ​ന്‍​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ടി​ല്‍ ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഐ.​എ​സ്.​ആ​ര്‍.​ഒ)​ യു​ടെ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ജി. ​മാ​ധ​വ​ന്‍ നാ​യ​ര്‍​ക്ക് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം. അമ്പതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സി.​ബി.ഐ പ്ര​ത്യേ​ക​ കോ​ട​തി​ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. 2016ല്‍ സി.​ബി.ഐ സമര്‍പ്പിച്ച കു​റ്റ​പ​ത്രത്തില്‍ വിചാരണ ആരംഭിക്കുന്നതിന് ഭാഗമായാണ് പ്രതികളെ കോടതി വിളിച്ചു വരുത്തിയത്.ഐ.​എ​സ്.​ആ​ര്‍.​ഒ​യു​ടെ വാ​ണി​ജ്യ​വി​ഭാ​ഗ​മാ​യ ആ​ന്‍​ട്രി​ക്​​സ്​ കോ​ര്‍​പ​റേ​ഷ​ന്‍ വ​ഴി സ്വ​കാ​ര്യ മ​ള്‍​ട്ടി​മീ​ഡി​യ കമ്പ​നി​യാ​യ ദേ​വാ​സി​ന്​ 578 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ ഒൗ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്നും ഖ​ജ​നാ​വി​ന്​ ഇ​ത്ര​യും തു​ക​യു​ടെ ന​ഷ്​​ടം വ​രു​ത്തി​യെ​ന്നു​മാ​ണ്​ സി.​ബി.ഐ ആ​രോ​പി​ക്കു​ന്ന കു​റ്റം. 2016 ആ​ഗ​സ്​​റ്റ്​ 11നാ​ണ്​ സി.​ബി.ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ​ഇ​ന്‍​സാ​റ്റ്​ കൃ​ത്രി​മോ​പ​ഗ്ര​ഹ​ത്തി​ലെ നി​യ​ന്ത്രി​ത ത​രം​ഗ​ദൈ​ര്‍​ഘ്യ​മു​ള്ള എ​സ്. ബാ​ന്‍​ഡ്​ ട്രാ​ന്‍​സ്​​പോ​ണ്ട​ര്‍ ആ​ന്‍​ട്രി​ക്​​സ്​ ക​മ്പ​നി, ദേ​വാ​സ്​ മ​ള്‍​ട്ടി മീ​ഡി​യ​ക്ക്​ ​പാ​ട്ട​ത്തി​ന്​ ന​ല്‍​കി​യ​താ​ണ്​ ആ​രോ​പ​ണ​ത്തി​​ലേ​ക്ക്​ ന​യി​ച്ച​ത്. 


Post A Comment: