ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പൊലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു പാക്ക് ഭീകരരെ വധിച്ചത്. ഹന്ദ്വാരയില്‍ ഞായറാഴ്ച അര്‍ധ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. കനത്ത മഞ്ഞു വീഴ്ചയ്ക്കിടെ ഭീകരര്‍ ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയുള്ളതിനാല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സൈന്യം ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. സൈനിക നീക്കത്തിന് പിന്നാലെ സോപോര്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്‍വാര എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.

Post A Comment: