വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന് ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന് ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി അറിയിച്ചിട്ടുണ്ട്. നേരത്തേ, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നായിരുന്നു നോട്ടീസ്. സമാന കേസില്‍ നടി അമല പോളിനോടും നടനും എംപിയുമായ സുരേഷ് ഗോപിക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. അതേസമയം, അമല പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ജനുവരി 5ന് കോടതി പരിഗണിക്കും.

Post A Comment: