കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വാഴയ്ക്കന്‍ തുറന്നടിച്ചു.

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെ​പി​സി​സി അധ്യക്ഷന്‍ എം.എം.ഹസന്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച വിവാദത്തില്‍ കെ.മുരളീധരനെതിരെ തുറന്നടിച്ച്‌ കെപിസിസി വക്താവ് ജോസഫ് വാഴ‍യ്ക്കന്‍. കെ.മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാണിക്കണമെന്ന് പറഞ്ഞ വാഴയ്ക്കന്‍, താന്‍പ്രമാണിയാകാനാണ് മുരളിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്നും വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കന്‍ തുറന്നടിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഹസന്‍റെ പ്ര​സ്താ​വ​ന. ഇതിനു പിന്നാലെയാണ് ഹസന്‍റെ വാക്കുകള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന കെ.​മു​ര​ളീ​ധ​ര​ന്‍ പറഞ്ഞത്. 


ക​രു​ണാ​ക​ര​നെ ദ്രോ​ഹി​ച്ച ച​രി​ത്രം നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു​പാ​ടൊ​രു​പാ​ട് ഗ​വേ​ഷ​ണം ന​ട​ത്തേ​ണ്ടി വ​രുമെന്നും. ക​രു​ണാ​ക​ര​നെ ദ്രോ​ഹി​ച്ച​തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും പ​ങ്കു​ണ്ടെന്നും ആരോപിച്ച മുരളി ഒ​രേ ഇ​ല​യി​ല്‍ നി​ന്ന് ക​ഴി​ച്ച​വ​ര്‍​ക്കു പോലും പ​ങ്കു​ണ്ടെന്നും പറഞ്ഞിരുന്നു. പ​ഴ​യ ച​രി​ത്രം ചി​ക​യാ​ന്‍ നി​ന്നാ​ല്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ച്‌ സ​മു​ദ്ര​ത്തി​ലേ​ക്ക് ആ​ണ്ട് പോ​കുമെന്നും അ​തു​കൊ​ണ്ടാ​ണ് വി​വാ​ദം വേ​ണ്ട എ​ന്ന് പ​റ​യു​ന്ന​തെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Post A Comment: