ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍കൂടി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശികളായ സിവപിള്ളി (42), ബിബിയന്‍സ് (54), വള്ളക്കടവ് സ്വദേശി സേവ്യര്‍ വോയ്സ് (58), കോട്ടപ്പുറം സ്വദേശി സേവ്യര്‍ (47), കന്യാകുമാരി സ്വദേശികളായ ഇരുദയ ദാസന്‍ (54), ജസ്റ്റിന്‍ ബാബു ( 39) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. നടപടികള്‍ പൂര്‍ത്തിയായതിനുശേഷം മൃതദേഹങ്ങള്‍ വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Post A Comment: