ദുബായില്‍ റെഡ് ലൈന്‍ മെട്രോ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെയ്ക്കാന്‍ ഒരുങ്ങുന്നു
ദുബായ്: ദുബായില്‍ റെഡ് ലൈന്‍ മെട്രോ സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തി വെയ്ക്കാന്‍ ഒരുങ്ങുന്നു. ഇബ്നു ബത്താത്തയുടെയും, ജുമൈറ ലേക്സ് ടവറിന്‍റെയും ഇടയ്ക്കുള്ള റൂട്ടുകളിലുള്ള സര്‍വ്വീസാണ് 2018 ജനുവരി അഞ്ച് മുതല്‍ 2019 പകുതി വരെ നിര്‍ത്തി വെയ്ക്കുന്നത്. 2020 പദ്ധതിയുടെ ഭാഗമായി നടക്കുന്ന റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മെട്രോ സര്‍വീസ് അടച്ചിടുന്നത്. നഖീല്‍ ഹാര്‍ബറിലും ടവര്‍ സ്റ്റേഷനിലും നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്ന് ആര്‍.ടി.എ യുടെ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുള്‍ മൊഹ്സന്‍ ഇബ്രാഹിം യൂനിസ് അറിയിച്ചു. ഈ റൂട്ടുകളില്‍ യാത്ര ഉറപ്പാക്കുന്നതിനായി ബസ് സര്‍വ്വീസ് നടത്തുമെന്നും മൊഹ്സന്‍ പറഞ്ഞു.

Post A Comment: