കേന്ദ്രമന്ത്രി അരുണ്‍ ജറ്റ്ലിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജറ്റ്ലിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

പ്രകടന പത്രികയ്ക്ക് പകരം ദര്‍ശന രേഖയാണ് തിരഞ്ഞെടുപ്പ് അനുബന്ധിച്ച്‌ പുറത്തിറക്കിയത്. ബിജെപി പ്രകടന പത്രിക പുറത്തിറക്കാത്തതിനെതിരെ കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. ലെെംഗിക സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കിലായതുകൊണ്ടാണ് ബി.ജെ.പി പ്രകടന പത്രിക നിര്‍മ്മിക്കാന്‍ മറന്ന് പോയതെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രകടന പത്രിക പുറത്തിറക്കാതെ ബി.ജെ.പി ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. 182 അംഗ നിയമസഭയില്‍ തിരഞ്ഞെടുപ്പ് നാളെ ആരംഭിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡിസംബര്‍ 18നാണ് ഫലം പ്രഖ്യാപിക്കുക.

Post A Comment: