തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മൂന്നു ഇന്ത്യക്കാരെ ദമ്മാം ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരാക്കിദമ്മാം: ഇന്ത്യന്‍ എംബസ്സിയുടെയും, നവയുഗം സാംസ്ക്കാരികവേദിയുടെയും സഹായത്തോടെ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ വിവിധകുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ മൂന്നു ഇന്ത്യക്കാരെ ദമ്മാം ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതരാക്കി. മലയാളികളായ ശൈലേന്ദ്രകുമാര്‍, രാജീവ്, തമിഴ്നാട്ടുകാരനായ ഗുരുതേവര്‍ എന്നിവരെയാണ് നാട്ടിലേയ്ക്ക് തിരികെയെത്തിച്ചത്. മയക്കുമരുന്ന് കേസില്‍പ്പെട്ടാണ് ശൈലേന്ദ്രകുമാര്‍ ജയിലിലായത്. എന്നാല്‍ ഇയാള്‍ക്ക് മയക്കുമരുന്നു കടത്തുമായി ബന്ധമില്ലെന്ന് തെളിയിക്കുവാന്‍ സാധിക്കാതെ പോയതിനാലാണ് ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഇപ്പോള്‍ ദമ്മാം ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതില്‍ പകുതിപേരും മദ്യപാനം, മയക്ക് മരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ശിക്ഷ അനുഭവിയ്ക്കുന്നത്.

Post A Comment: