റെഡ് ചില്ലീസാണ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം.

ഷാജി കൈലാസ് - രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത ശരി വച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്നുണ്ടെന്നും അതില്‍ മോഹന്‍ലാല്‍ നായകനാണെന്നും ചിത്രം താന്‍ സംവിധാനം ചെയ്യുമെന്നും ഷാജി കൈലാസ് ഒരു മാധ്യമത്തിനോട് പ്രതികരിച്ചു. ഇതോടെ മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തിലാണ്.
2012ല്‍ പുറത്തിറഞ്ഞിയ കിംഗ് ആന്‍ഡ് കമ്മീഷ്ണറാണ് രണ്‍ജി പണിക്കരും ഷാജി കൈലാസും അവസാനമായി ഒന്നിച്ച ചിത്രം. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
ആറാം തമ്ബുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ് തുടങ്ങി നിരവധി ഹിറ്റുകള്‍ ഒരുക്കിയ ഷാജി കൈലാസിനൊപ്പം രണ്‍ജി പണിക്കര്‍ കൂടി ചേരുമ്ബോള്‍ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ പ്രതീക്ഷിക്കാം. റെഡ് ചില്ലീസാണ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം.


Post A Comment: