അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നു സൗമ്യയുടെ അമ്മ
അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നു സൗമ്യയുടെ അമ്മ. നമ്മളെല്ലാവരും ആഗ്രഹിച്ചിരുന്ന വിധിയാണ് ഇത്. ഈ ലോകം മുഴുവനും കാത്തിരുന്നതാണ് അവന് വധശിക്ഷ ലഭിക്കാന്‍. ഒരുപാട് ഒരുപാട് സന്തോഷമുണ്ട് ഈ വിധിയില്‍. വിധിയ്ക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീലുമായി പ്രതിഭാഗം പോകുമായിരിക്കാം. പക്ഷേ എന്‍റെ മോളുടെ വിധി നിങ്ങള്‍ക്ക് അറിയാമല്ലോ, ആ അവസ്ഥ ഈ മോള്‍ക്ക് ഉണ്ടാകരുത്. ഒരിക്കലും അവന്‍ പുറം ലോകം കാണരുത്. സുപ്രീം കോടതി വരെ പോയാലും വിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് തന്നെയാണ് എന്‍റെ വിശ്വാസം. ഇനി ഒരു അമ്മ പോലും കരയരുത്. ഒരു മകള്‍ പോയ വേദന അറിയുന്ന അമ്മയാണ് ആണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും നീതികിട്ടണം. ഇന്നും എന്‍റെ കണ്ണുനീര്‍ തോര്‍ന്നിട്ടില്ല, ഈ അവസ്ഥ ഇനി ഒരു അമ്മയ്ക്കും ഉണ്ടാകരുത്.

Post A Comment: